Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Wild Life

മ​റ​യൂ​രി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു

മ​റ​യൂ​ർ: ത​ല​യാ​ർ എ​സ്റ്റേ​റ്റി​ലെ പാ​മ്പ​ൻ​മ​ലൈ ഡി​വി​ഷ​നി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു. പ്ര​ദേ​ശ​വാ​സി​യാ​യ വി​നാ​യ​ക​ൻ എ​ന്ന​യാ​ളു​ടെ മൂ​ന്ന് വ​യ​സു​ള്ള പ​ശു​വി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​ല​ക്കാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫീ​ൽ​ഡ് ന​മ്പ​ർ 27-ന് ​സ​മീ​പ​ത്ത് മേ​യാ​ൻ വി​ട്ടി​രു​ന്ന പ​ശു​ക്ക​ൾ പെ​ട്ടെ​ന്ന് വി​ര​ണ്ടോ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പ​ശു​വി​ന്‍റെ പി​ൻ​ഭാ​ഗം പു​ലി ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കാ​ന്ത​ല്ലൂ​രി​ൽ നി​ന്നെ​ത്തി​യ വെ​റ്റ​റി​ന​റി ഡോ​ക്ട​റും സ്ഥ​ല​ത്തെ​ത്തി ജ​ഡം പ​രി​ശോ​ധി​ച്ചു.

പ്ര​ദേ​ശ​ത്ത് പു​ലി ശ​ല്യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. കു​ട്ടി​ക​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും പു​റ​ത്തു​വി​ടാ​ൻ ഭ​യ​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട് സ്ഥാ​പി​ക്കു​ക​യോ മ​യ​ക്കു​വെ​ടി വ​ച്ച് പു​ലി​യെ പി​ടി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് തോ​ട്ടം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Up